ഭ്രൂണഹത്യ
മുറിച്ചു മാറ്റിയ ഭ്രൂണങ്ങള്‍
തിങ്ങിയ ബക്കറ്റില്‍-
നിന്നൊരു പിന് വിളി
കൊണ്ടുപോകുക ഞങ്ങളെ
ഇടിഞ്ഞു തൂങ്ങാത്തമാറിനും
ചുളിവുവീഴാത്തവയറിനും
ഒപ്പം ചര്മ്മസ്വന്ദര്യത്തിന്
ലേപനമായെങ്കിലും അമ്മേ
നിന്റെ ചൂടുനുകരട്ടെ ഞങ്ങള്‍
ഇതു രോദനം.
സല്‍പ്പേരിന്,കാമാന്ധതക്ക്,
കളങ്കമെന്ന ഓമനപ്പേരില്‍
നിഷ്ട്ട്ടൂരം നുറുക്കിമാറ്റുന്ന
ജീവന്റെ ആദ്യരോദനം.
ബലിത്തറയിലേക്കെന്നറിഞ്ഞിട്ടും
സ്വീകരിക്കപെടുന്ന, സ്രവിക്കപെടുന്ന-
സുഖത്തിന്റെ ആലസ്യത്തില്‍
കൊലയാളികളാകുന്ന നിങ്ങള്‍-
ബുദ്ധിയില്ലാത്ത ജന്തുക്കളോ?
വിവേകിയായ മനുഷ്യനോ???
Tuesday, February 16, 2010
Subscribe to:
Post Comments (Atom)
കൊള്ളാം....
ReplyDeleteവേദനയോടെ...
ReplyDeleteപിന്നെ അക്ഷരങ്ങളുടെ വലിപ്പം ഇത്തിരി കൂടി കൂട്ടൂ...
സല്‍പ്പേരിന്,കാമാന്ധതക്ക്,
ReplyDeleteകളങ്കമെന്ന ഓമനപ്പേരില്‍
നിഷ്ട്ട്ടൂരം നുറുക്കിമാറ്റുന്ന
ജീവന്റെ ആദ്യരോദനം.
ന്യായീകരണങ്ങളേറേയായിരുന്നെനിയ്ക്ക്!!.
ഒരായിരം ന്യായീകരണങ്ങള്‍???????..
ആശംസകള്‍!!