Friday, November 27, 2009

മഴ തോര്‍ന്ന സന്ധ്യയില്‍


കഴുത്തിലെ മറുകില്‍

നീ ഏല്‍പ്പിച്ച മുറിവ്

പ്രണയമായിരുന്നോ???
 

നിന്നെ ഞാന്‍ അറിഞ്ഞില്ലാ
നീ പോയ വഴികളില്‍ എന്നെ തിരയുകയാണു ഞാന്‍....! പ്രണയത്തിന്റെ അപാര നീലിമയില്‍ എന്നേ മരിച്ചവള്‍ ഞാന്‍...ഇനിയും ഈ ജഡവും പേറി എത്ര നാള്‍??
എന്റെ പ്രണയം എന്നില്‍ തന്നെ മരിക്കുന്നു...
മഴയോടോ മണ്ണിനോടോ ഇഷ്ടംകൂടി വീണ്ടും തളിര്‍ത്തേക്കാം.......
എന്നെ പാതി വഴിക്ക് വിട്ട സ്വപ്നങ്ങളെല്ലാ‍ാം
വീണ്ടും തിരക്കി വന്നേക്കം.....

ഇടവപ്പാതിയില്‍ കൈവെള്ളയില്‍ തന്ന ചുംബനം മടക്കിവാങ്ങാന്‍ വരുന്നവനെ നിന്നെ ഓര്‍ക്കുമ്പോള്‍ എനിക്കു കവിത വരുന്നു.

 എന്നെ കാണാന്‍ ഞാന്‍ നിന്നിലേക്കുറ്റു നോക്കുന്നു...നിന്റെ മിടിക്കുന്ന ഹ്രദയം എന്റെ വാക്കുകള്‍ ആകുന്നു ....നിന്റെ വിരലുകള്‍ എന്റെ വരകള്‍ക്ക് ജീവനേകുന്നു....നിന്റെ പാദങ്ങള്‍ ഞാനാഗ്രഹിക്കുന്ന താഴ്വാരങ്ങളിലേക്കു നീളുന്നു... ഞാനെന്താണോ നീ അതു തന്നെയാണ്.....ഞാന്‍പറയാതെ നീയറിയുന്നു എന്റെ പ്രണയം...!




ആകാശനീലിമയില്‍ ഞാന്‍ വിതറിയ ചിന്തകള്‍ എന്നിലേക്കു തന്നെ പെയ്തിറങ്ങിയ നിമിഷം , ഒന്നും ആര്‍ക്കുവേണ്ടിയും കാത്തുവെക്കാതെ പടിയിറങ്ങിപോയ നിമിഷങ്ങള്‍, രാത്രി സ്വപ്ങ്ങള്‍ക്ക് കൂട്ടിരിക്കാതെ നിലാവിലൂടെ ഇറങ്ങി നടക്കന്‍ പ്രേരിപ്പിച്ച നിമിഷം,ഓര്‍ത്തെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും നിമിഷങ്ങളുടെ സാങ്കല്പികത മാത്രം.........ഇന്ന് ഈ രാത്രി എന്റെ ചിന്തകള്‍ തെറ്റായിരുന്നെന്ന് എനിക്കാരോടെങ്കിലും പറയണം . സമോന്നതപദവി മോഹിച്ച ചിന്തകളെ പടിയറക്കി നിലാവിന്റെ കുളിരുപുതച്ച് ഞാനിരിക്കും ..നിന്നോടൊപ്പം.... ഉറങ്ങാതെ ....അവിടെ എന്റെ നിശബ്ദതയില്‍ നീ കവിതകള്‍ മെനയും ,എന്റെ മ്വനം നിന്നെ കാണുകയാവും... നിന്റെ കണ്ണുകള്‍ തരുന്ന പ്രണയം ഏറ്റുവാങ്ങാന്‍ ഞാന്‍ വെറുമൊരു പെണ്ണാണ്..നിമിഷങ്ങളെ പ്രണയം കൊണ്ടളക്കുന്നവള്‍......


എനിക്കു മതിയായില്ല...പ്രണയിച്ച്,, എന്നെ നീ തനിച്ചാക്കുമ്പോഴൊക്കെ ഞാന്‍ ഒന്ന് പ്രണയിക്കപ്പെടാന്‍ കൊതിയോടെ നീ നടന്ന കാല്‍പാടുകള്‍ തിരഞ്ഞു പോകുന്നു............ നിലാവടര്‍ന്നു വീണെന്റെ രാവു പകലായതു

നീ കാരണമാണ്




നിശബ്ദമായി കരയാന്‍ വിടാതെ നീയെന്തിനു വന്നു?കാത്തിരിപ്പിന്റെ നീണ്ട വഴികള്‍ എനിക്കു മുന്നില്‍ തുറന്ന് തന്ന് എന്റെ പ്രണയവുംകൊണ്ട് നീ പോയതല്ലേ........




നിന്റെ പ്രണയം ഞാന്‍ എഴുതിമായ്ച്ചനിമിഷം...നീ എന്നെശപിച്ചെങ്കില്‍...എന്നില്‍ നീ ചേര്‍ത്തുവെച്ച വാക്കുകളെല്ലാം എന്റെ രാത്രികള്‍ക്ക് കളങ്കമായി തീര്‍ന്നിരുന്നെങ്കില്‍...എന്നിലുറപൊട്ടിയ ഓരോനെടുവീര്‍പ്പും എന്നിലേക്കൊരു വിഷമായിറ്റുവീണെങ്കില്‍......എനിക്കു നീ മരണം വിധിച്ചെങ്കില്‍....ഞാന്‍ നിന്നെ വീണ്ടും പ്രണയിച്ചേനെ....കാരണം നിന്റെ പ്രണയം ഓരോനിമിഷവും കഴുത്തറ്റം വന്നെന്നെ ശ്വാസം മുട്ടിക്കുന്നു .........നിന്റെ പ്രണയത്തിനു പകരം ഞാനെന്തു നല്‍കും?.

അവ്യക്തമായ കാല്പാടുകള്‍ അവശേഷിപ്പിച്ച് പ്രണയം കടന്നുപോകുന്നു. കാലം മായ്ക്കാത്ത അത്തരമൊരു കാല്‍പ്പാട് പിന്തുടര്‍ന്ന് ഞാനെത്തുമ്പോള്‍ കണ്ടുമുട്ടുന്നത് നിന്നെയായിരിക്കും ...ഭൂമി കറങ്ങട്ടെ എന്നെ നിന്നടുക്കല്‍ എത്തിക്കും വരെ ........

Saturday, November 21, 2009

മരണം






വിളിച്ചുവേര്‍പെടുത്തി

കൊണ്ടുപോയതാരാണ്?



ചോദ്യങ്ങള്‍ക്കുത്തരം

നീയെന്ന ഇന്നലെകളാണ്.

ഇന്ന് നീ ഇല്ല.

നീ പകുത്തെടുത്ത

നാഴികകളെല്ലാം ശൂന്യം.

തിരിയുന്ന സൂചിയുടെ

സ്പ്ന്ദനം മാത്രം

സ്നേഹിച്ചു തീര്‍ന്നില്ലാ..

ഒരുപിടിപൂക്കളുതിര്‍ത്തത്

തീര്‍ക്കാനോ?

ബന്ധങ്ങളറ്റ് വെള്ളപുതച്ച്

നീ ഉറങ്ങുംമ്പോള്‍

നീ ഉണരാത്ത പുലരിയിലേക്കേകയായ്

ഞാനെന്ന ജീവശ്ശവം!

വന്ധ്യത














എന്റെ പുസ്തകത്താളിലെ

അവസാന മയില്‍പ്പീലിതുണ്ടും

സ്വന്തമാക്കിയവനേ



നട്ട് നനച്ച് വളമിട്ട്

പൂക്കള്‍ക്ക് കാത്തിരുന്നവനേ



എന്റെ പൂക്കാത്ത കൊമ്പുകള്‍

വെട്ടിമാറ്റി, തായ്‌വേരറുത്ത്



കായ്ക്കാത്ത കൊമ്പുകളുടെ

തണലില്‍ സംസ്കരിക്കുംമുന്നേ



എന്നിലെ നിന്നെ നീ തിരിച്ചെടുക്കൂ...