Thursday, October 29, 2009

ഈ നഗരം






എന്നെ കാണാന് കണ്ണില്ലാത്ത-

ആത്മാവില്‍ വലനെയ്ത

അസഹിഷ്ണമായ ബിംബങ്ങള്‍

മൂളിനടക്കുന്ന നഗരം



മാന്യത നടിച്ചുറങ്ങുന്ന പകലും

ഇരതേടി ഉണരുന്ന രാവും

സൂര്യനസ്തമിക്കാന്‍ അനുവാദ-

മില്ലാത്ത ഗല്ലികളും.



ഇവിടെ ഞാന് സ്വപ്ങ്ങളുടെ

തേരോട്ടം കണ്ടു.

പുതുപെണ്ണിന്റെ കണ്ണീരണിഞ്ഞ

വരികളുറക്കെ വായിച്ച്

നെടുവീര്‍പ്പിടുന്ന ക്യാമ്പുകള്‍കണ്ടു.



ആര്‍ദ്രതവറ്റിയ കണ്ണുകളില്‍

വില്‍പ്പനാതന്ത്രങ്ങളുമായി

പാതിമറഞ്ഞ നഗ്നത.

വിപ്ലവം തോല്‍പ്പിച്ചു കളഞ്ഞ

റഷ്യന്സുന്ദരികളുടെ റൂഷിന്റെവശ്യതയില്‍

കമ്മ്യുണിസത്തിന് വിലാപം.



അബ്ര കടക്കുമ്പോള്‍ തുഴവീഴാത്ത

ഓളങ്ങളുടെ നെഗളിപ്പില്‍

അറബിപൊന്ന് പൂക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍

ഇടയലേഖനം വീഞ്ഞില്‍മുക്കി

കഴിക്കുന്ന വിശ്വാസിയേയും

നിന്റെ വിശ്വാസം നിന്നെ പിഴപ്പിക്കും

എന്നുറക്കെ കരയുന്ന ക്രൂശിതനേയും

ഞാനിവിടെ കണ്ടു.


അതിര്‍ത്തിക്കിരുവശവും തോക്കുകള്‍


ഉന്നംതീര്‍ക്കുമ്പോള്‍

തര്‍ക്കമില്ലാത്ത ഭൂമിയില്‍

ഭാരതീയന്റെ മനസ്സിലേക്ക്

നൂല്‍പ്പാലമിട്ടിറങ്ങിചെല്ലുന്ന പാക്കിസ്താനി...



കാല്‍പ്പനികത നീന്താന് ഉരുപണിയുന്ന-

അറബിക്ക് സലാം മടക്കുന്ന

ഹിന്ദുവും ക്രിസ്ത്യനും,

മടങ്ങാം നേരിന്റെ നേര്‍ക്കാഴ്ചയില്‍നിന്നും

അഞ്ജം സുന്ദരം നഗരം

കാണാന് കണ്ണില്ലാത്തവര്‍ക്ക്!







Tuesday, October 27, 2009

















വിട..........

പടിയിറങ്ങി പ്പോന്നവളുടെ


അവസാന വാക്ക്

നിന്റെ മുന്നില് നീറിയ

ജന്മം കണക്കെ

നീ കീറികളഞ്ഞ തുണ്ടിലെ

അവസാന് വാക്ക്

വിട........

നീ നീട്ടിയ സ്വപ്നങ്ങള്ക്ക്

എഴുതി മായ്ച്ച തീരങ്ങള്ക്ക്

പ്രാരബ്ദങ്ങളുടെ കൂട്ടിമുട്ടിച്ച

അറ്റത്ത് നീ കെട്ടിയ കടുംകെട്ടിന്

വിട........

Thursday, October 15, 2009

പിഴച്ചവര്‍




കൂട്ടികൊടുത്തു നീ നേടിയ

പകലിനും

കൂട്ടുപ്രതിയായ ഈ

രാവിനും

മധ്യേ കൂട്ടിരിക്കുന്നു ഞാന്‍



ചൂണ്ടുപലകയില്ലാത്ത

നാല്‍കവലകളില്‍

സായാഹ്ന സൂര്യനെ

പൂചൂടിച്ചെത്തിയ

നിങ്ങളോ ഞങ്ങള്‍ക്കു

പേരിട്ടതു?



കാമവും പ്രണയവും

ഇണചേര്‍ന്ന വഴികളില്‍

പടിയടച്ചവ്യഭിചാരിയെ

തേടിയെത്തിയതാരാണ്?



പാവാടചരടില്‍ കോര്‍ത്ത

സ്താനമാനങ്ങളിലല്‍

വിറ്റഴിയാത്ത സദാചാരത്തെ

മറന്നതരാണ്?


പിഴച്ചതോ പഴിക്കതെ-

മൂന്നാലു വയര്‍ പിഴച്ചു-

പോകുന്നതോ മുഖ്യം?

വിളിക്ക ഞങ്ങളെ പിഴകളെന്നുറക്കെ-

വിളക്കണയും നേരം വരെ....

Wednesday, October 14, 2009

ജീവാശാസ്ത്രം




ജീവശാസ്ത്രം എന്നാല്‍-

ബയോളജി ലാബില്‍-

ഒട്ടൊരു നാണത്തോടെ

ടീച്ചര് വിശദീകരിക്കുന്ന-

തിയറികളായിരുന്നെനിക്ക്.



പതിനെട്ടു തികഞ്ഞാല്‍

വോട്ടവകാശം എന്നപോലെ-

പലതിനും യോഗ്യത വയസ്സാണെന്നു-

പറയുന്നവര്‍ വിഡ്ഢികള്‍

ആളൊഴിഞ്ഞ ക്ലാസ് മുറികള്‍

സംസാരിക്കുമായിരുന്നെങ്കില്‍-

ഈ ബയോളജിയിലെ കെമിസ്ട്രി

ടീച്ചര് പഠി ക്കു മായിരുന്നു .



എന്നാലും കണക്കിനു വിഡ്ഡിയായ ഞാന്‍

ഇരുപത്തൊന്നാം വയസ്സില്‍

കണക്കുകൂട്ടലെല്ലാം തെറ്റിച്ച്

നാട്ടുകാരെകൊണ്ടു പറയിപ്പിച്ചു

തകര്‍ന്ന പ്രണയത്തിന്റെ -

ഓര്മ്മകള് പെറുക്കി കവിതയാക്കാന്‍

കിണഞ്ഞു ശ്രമിച്ചെങ്കിലും

മലയാളം ടീച്ചറിന്റെ -

ലീവു പോലെയതു നീണ്ടുപോയി.



പ്രേമിച്ച പെണ്ണുങ്ങളെല്ലാം

ഒരേ ടൈപ്പായതുകൊണ്ടോ എന്തോ-

മനോഹരന്‍ മാഷ് ടൈപ്പിംഗ് സെന്റര്‍

കമ്പ്യുട്ടര്‍ സെന്റ്ററാക്കി മാറ്റിയത്.

വൈദ്യുതചാലകങ്ങളില്

പ്രണയം എന്തുകൊണ്ടോ

എളുപ്പത്തില്‍ സഞ്ചരിക്കുന്നു

അത് ചാറ്റിംങും എസ് എം എസും ആയി

എന്നെ കീഴ്പെടുത്തും മുമ്പേ

ജാതക വശാല്‍ ജോത്സ്യന്‍

മുഹൂര്‍ത്തം കുറിച്ചു.

എല്ലാം അറിഞ്ഞിട്ടോ ഏന്തോ

ആദ്യ രാത്രി ശരീരശാസ്ത്രത്തിന്റെ

ജോഗ്രഫിയെക്കാള്‍ ഇഷ്ട്ടന്‍

എന്റെ ഹിസ്റ്ററി തപ്പി നേരം കളഞ്ഞു .



മാസങ്ങള്‍ക്ക് ശേഷം പണ്ടു-

ബയോളജി നോട്ടുബുക്കില്‍

വരച്ച ഗര്ഭസ്ഥ ശിശുവിന്റ്റെ

ചിത്രം വീണ്ടും കാണുന്നപോലെ

സ്കാനിംഗ് റിപ്പോട്ടിലേക്കു

നോക്കി ഞാനിരുന്നു.



കുട്ടി ആണോ പെണ്ണോ?

ഇനി ഡി എന്‍ എ ടെസ്റ്റു നടത്തി

പിത്രുത്വം തെളിയിക്കണോ

വക്കീലാപ്പീസു നിരങ്ങി

ജീവനാംശം വാങ്ങണോ?



എന്തായാലും പുറത്തിറങ്ങാന്‍

പഴയ കല്യാണ സാരിയേക്കാള്‍

ചുരിദാറാണു ഭേദം.

ഒരുങ്ങിയിറങ്ങി നേരെ നടന്നതു

മനോഹരന് മാഷിന്റ്റെ കംപ്യുട്ടര്‍ സെന്ററിലേക്ക്

മാഷ് പണ്ടു പടിപ്പിച്ച പോലെ

വിരലുകള്‍ കീ ബോര്ഡില്‍ പരതി

www.keralamatrimornial.com

വിശദീകരണം ഇങ്ങനെ-

തന്റ്റെതല്ലാത്ത കാരണ ത്താല്‍

വിവാഹബന്ധം വേര്‍പെടുത്തിയ

സുന്ദരിയായ യുവതി വരനെ തേടുന്നു.

ജീവശാസ്ത്രം വീണ്ടും തോറ്റു

പ്രണയം ബാക്കിയാക്കിയത്




ഒരേ ചില്ലയില്‍ ഒരിക്കല്‍ മാത്രം

ചേക്കേറിയവര്‍ നമ്മള്‍.

നീ കുറുകി ചേര്‍ന്നിരുന്ന ചില്ലയില്‍

നനഞ്ഞ തൂവലിന്‍ കുളിരും ഇളം ചൂടും.



നിനെറ്റെ തൂവല്‍ ഇഴഞ്ഞൊരീ

നേര്‍ത്ത തലങ്ങളില്‍

നിന്റെ തേന്മൊഴി വീണുചിതറി-

യരെന്‍ കാതില്‍-

നീ കടം കൊണ്ടെരെന്‍ ചുണ്ടിലെ

പാടലവര്‍ണ്ണ്ത്തില്‍-

നീ പൊഴിച്ച തൂവല്‍ കൊണ്ടു

മുറിഞ്ഞൊരെന്‍ കരളില്‍-

നീ അമ്രുതായൂട്ടിയ നിന്റെ-

പ്രണയത്തിന്‍ തീയില്‍

വെന്തുരുകിയവള്‍ ഞാന്‍.



ചോദിച്ചില്ലൊന്നും നിന്നോടുഞാന്‍

പണയമായ്,

സ്വീകരിക്ക എന്നെ നിന്‍ നെഞ്ചിലെ

കൂട്ടിനുള്ളില്‍ കുടിയിരുത്തുക



രാവിന്റെ ഇരുണ്ട യാമങ്ങള്‍ താണ്ടി

കൊണ്ടുപോകെന്നെ നീയൊരു

സ്വപ്നത്തിന്‍ നെറുകയിലേക്ക്

ഇന്ദ്രധനുസ്സും കിരീടവും

ഇടം കയ്യിലെന്‍ കരങ്ങളും-

പേറി യാത്രയാവുക

നീ നിന്‍ സാമ്രാജ്യത്തിലേക്ക്.



പുലരാനിനി നാഴികയേറെയില്ല

എന്നിട്ടും തിരശ്ശീല വീണില്ലീയരങ്ങിനു



ഫണം വിടര്‍ത്തിയാടുന്ന കാമനയില്‍

കണ്ണുപൊത്തിയ നിലാവും

ചന്ദനം പൂശാനെത്തിയ കാറ്റും

സാക്ഷിയിയി

വരും ജന്മവും പിരിയില്ലെന്ന

മന്ത്രം ഉരുക്ക്ഴിച്ചവര്‍.



നേര്‍ത്തൊരാലസ്യത്തിന്‍ പുതപ്പിനുള്ളില്‍

കണ്ണൊന്നടച്ചു കുറുകി ച്ചേര്‍ന്നൊരുമിച്ചു

മയങ്ങിയതാണു ഞാന്‍-



കണ്ടില്ല പുലര്‍ച്ചെ കണിയാകണമെന്നു-

കരുതിയിട്ടും നിന്നെ ഞാന്‍

പ്രണയം പൂക്കുന്ന ആകാശവീദിയില്‍

നിന്റെ ചിറകടി നാദവും കേട്ടില്ല ഞാന്‍



...നീ പൊഴിച്ച തൂവല്‍ പെറുക്കി യൊരു

സ്വപ്ന ക്കൂടിനു കാവലിരിപ്പുഞാന്‍

ഉഷ്ണ വീഥിയില്‍ വെന്തു ഉരുകുമ്പോള്‍

തുണയ്ക്കൊരു കാറ്റുപോലുമില്ലെന്നറിഞ്ഞിട്ടും

എങ്ങു പോയെന്നെ തനിച്ചാക്കി നീ......?????

പുതു വേദം
























കാത്തിരിപ്പാണ്

സുഖം..........!

കാലം കഴിഞുപോയ്

പാവം കാത്തിരുന്നത്രെ മരിച്ചതും.



ഇന്ന്.

കാത്തിരിക്കണ്ടാരെയും-

അവളേപ്പോലെ...

കാത്തിരിപ്പിനന്ത്യം

ഒരുപമ മാത്രമത്രെ.



നാളെ......?

എന്നൊന്നില്ല

പുതിയ വേദങ്ങള്‍

തിന്നാന്‍ പുതിയ പുഴുക്കള്‍

കുമ്പസാരം




















തിരശ്ശീലക്കു മുന്നില്‍

ഞാനാടി തിമിര്‍ത്തൊരീ

വേഷമഴിച്ചൊന്നു കുമ്പസാരിക്കണം



ഞാനൊഴിവായി നടന്നതെന്നു നീ

നിനച്ച പാപപങ്കിലപങ്കൊന്നു -

നിനക്കു മുന്നില്‍ തുറന്നു കാട്ടണം



എന്നീലവശേഷിച്ച കറയും

നിന്റെ പാതിവ്രത്യത്തില്‍-

മുക്കിയുണക്കണം .



ദിക്കു പൊട്ടുമാറുച്ചത്തില്‍-

വീണ ചിതറിയ കണ്ണീര്‍ കണങ്ങളെ

കോര്‍ത്തിണക്കി മാലയായ്

ചൂടിച്ചവന്‍ ഞാന്‍.



നെഞ്ചത്തൊട്ടിയ പാല്‍ ചുണ്ട

ടര്‍ത്തി- സിരകളില്‍ തിളക്കും

കാമം ഒഴുക്കി കളഞ്ഞ

വരേറെയുണ്ടെന്‍ നിഖണ്ടുവില്‍

,

നികുംബിലക്കുള്ളിലെ മങ്ങിയ വെട്ടത്തില്‍

എല്ലാ മുഖങ്ങളും ഒന്നുപോലെ

പിന്നെയും ചിലര്‍

ജാരവേല ചാര്‍ത്തിതന്നവര്‍.



ഭര്‍ത്താവു വരുന്നില്ല

വര്‍ഷത്തിലൊരിക്കല്‍ പോലും

പാവം സതീര്‍ത്യരെങ്കിലും

കണ്ണടക്കാന്‍ കഴിഞില്ല അവര്‍ക്കു മുന്നിലും.



ചായയോ കാപ്പിയൊ മാറിമാറി

ചോദിച്ചവര്‍ ശ്രദ്ധയാകര്‍ഷിച്ചതും

വിരല്‍തുമ്പമര്‍ത്തി സല്‍ക്കരിച്ചതും

നിനക്കു മുന്നിലെങ്കിലും നീ അറിഞ്ഞില്ല





തനിച്ചായ രത്രികളില്‍

കൂടെ കൂടെ വിളിച്ചെന്നില്‍

സ്നേഹം ചൊരിഞ്ഞവള്‍ നീ

അന്നു ഞാന്‍ തനിച്ചായിരുന്നില്ലെന്നു

പറഞ്ഞാല്‍ സഹിക്കുമോ നീ?





എത്ര വട്ടം ശപദം എടുത്തു ഞാന്‍

അത്ര തന്നെ പാപം ചെയ്തുപോയ്

അല്ലെങ്കിലും പാപമേത് പുണ്യമേത്

പതിവ്രതക്ക് പുല്ലിംഗം ഉണ്ടോ?



ഈരാത്രിയും എന്റെ കുമ്പസാരം

നിന്നെ ഉണര്‍ത്താതിരിക്കട്ടെ

ഇന്നത്തെ ഭാരം ഇറക്കിയെന്നാശ്വസത്തൊടെ

കഴിച്ച പെഗ്ഗിന്റെ കെട്ടാറും മുന്നേ

പോയി വരട്ടെ ഞാന്‍

Sunday, October 11, 2009

പ്രണയലേഖനം




നിന്നെ-

പ്രണയിക്കാതിരിക്കാന്‍ ആവില്ല.

ഞാന്‍ നിന്നിലും നീ എന്നിലും

ജീവിക്കുമ്പോള്‍.



സത്യം-

കൊഴിഞ്ഞപൂവുകളെ അല്ല

വിരിയാറായ മൊട്ടുകളെ

അത്രെ കാറ്റു താരാട്ടുന്നത്

നീഎനിക്കെന്നും പൂമൊട്ടുതന്നെ.



എന്റെ മൌനം-

നിന്റെ നെഞ്ചിലെ ഇളം ചൂടേറ്റ്

നിന്നോട് മൊഴിഞ്ഞതെന്തെന്ന്

ഞാനും കേട്ടില്ല.



എന്റെ ഗന്ധം-

ഇലഞ്ഞിപൂക്കള്‍കിടയില്‍

നീ തേടുന്നതെന്നെയെന്നിരിക്കെ

നിനക്കല്ലാതെ മറ്റാര്‍ക്കായ്

ഞാനിതു കാത്തുവെക്കും.



വാക്കുകള്‍-

നെഞ്ചില്‍ നെരിപോടായ്

ഊര്‍ജം പകര്‍ന്നെന്നെ നിന്‍

പ്രണയിനി ആക്കുന്നു.



നിന്നില്‍-

മഴപോലെ പെയ്തിറങ്ങാന്‍

മഴവില്ലിന്‍ നിറം നല്‍കാന്‍

ഞാന്‍ നിന്നെ പ്രണയിക്കുന്നു

Saturday, October 10, 2009

ഉടമ്പടികള്‍ക്കുള്ളിലെ സത്യം



























പകല്‍ നീ എനിക്കന്യനാണ്നീയും

നിലാവും രാത്രിയില്‍ കാവല്‍ക്കാര്‍.

വാക്കുകള്‍ അന്യമായനിനക്കെന്നോട്-

അമര്‍ത്തി മൂളാനേ കഴിയൂ,

വരണ്ട മണ്ണില്‍ നീരിറ്റാതെകട്ട ഉടക്കാതെ ,

വിളവിറക്കി കാത്തിരുന്നവിഡ്ഡിയുടെ ഓര്‍മ്മ..

ഒരത്മാവെന്നു പറയുംബഴും

എന്റെ മനസു നിനക്കു വര്‍ജ്യം

നിശ്വാസങ്ങള്‍ ചൂടുപിടിക്കുംബോള്

‍ഞാന്‍നിനക്കും നീ എനിക്കും

സ്വന്തമെന്നു പറയുന്നതില്‍ എന്തര്‍ഥം?

എങ്കിലും നിന്റെ താലി എന്നില്‍ ഭദ്രം.

Friday, October 9, 2009

മുത്തശ്ശ്ന്‍



മുത്തശ്ശ്ന്‍ തനിച്ചാണ്
നനഞ്ഞ് തൂവാലമുക്കി
ചുട്ടുപൊള്ളിയ ദേഹം
ഇടക്കിടെ തുടക്കുംബോഴൊക്കെ
മകന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ഉണങ്ങിയ പൂക്കളുറങ്ങുന്ന
ശ്മശാനത്തില്‍ മുത്തശ്ശ്ന്‍
തനിച്ചാണെന്ന്.

ഉണ്ണി ചോദിക്കുന്നു…
ഉണ്ണിക്കാല്‍ രണ്ടിലും
കൊട്ടംചുക്കാദി തേച്ചുഴിയനീ
പഴയചാരുകസാലയില്‍
മുത്തശ്ശ്ന്‍ എന്നുവരുംഅമ്മേന്ന്?

മരണത്തിന്‍ കരിമ്പടം നീക്കി
മുത്തശ്ശ്നൊരിക്കലും പുറത്തുവരി-
ല്ലുണ്ണിയെന്ന് തേങ്ങിയൊ ഞാന്‍
അച്ച്ച്ന്‍ ഇടക്കെപ്പഴോ എന്നില്‍
നിന്നും പടിയിറങ്ങിയിരുന്നു.

വെറ്റില ഇടിച്ചു കുഴിഞ്ഞ
കല്ലിനെപൂമുഖ്ത്തുനിന്നെടുത്ത്
കുളത്തിലെറിഞ്ഞും,
താങ്ങുവടിമച്ചിലൊളിപ്പിച്ചും
ഞാനച്ചനെ ഈ ഇരുണ്ട്മുറിയിലെ
പാഴ്വസ്തുവാക്കി.

പതുക്കെ ചുമക്കനും മ്വനം പുതക്കനും
ഞാനച്ചനെ പഡിപ്പിച്ചു.
കണ്ണിലെക്രിഷ്ണമണിയായി
വളര്‍ത്തിയൊടുവിലെന്‍
കണ്ണിലെ കരടായി മാറിയപ്പോഴെന്റച്ചന്റെ
കണ്ണുകള്‍ കര്ക്കിടമഴയായി
പെയ്തുതോര്‍ന്നിട്ടുണ്ടാവാം

വാര്‍ധക്യം ചിലവകാത്ത
നാണയതുട്ടായി പഴയവീഞ്ഞപെട്ടിയില്‍
പൂപ്പലെടുത്തപ്പോള്‍ പ്ഴ്സിലെ
നോട്ടുകളുടെ മങ്ങല്‍ഞാനറിഞില്ല.

അച്ചന്‍ പടിയിറങ്ങിയത്
നെറുകിലേക്കൊരു സ്വപ്നം
നേര്‍ന്നുകൊണ്ടാണ്…
ഞാനും ഏട്ടനും നമ്മുടെമോനു-
മെന്ന മരീചിക നേര്‍ന്നുകൊണ്ട്.

മകന്‍ ചോദിച്ചുകോണ്ടേ ഇരിക്കുന്നു…
പലവട്ടം വിളിച്ചിട്ടും ഉണരാത്ത
മുത്തശ്ശ്നെ ഓര്‍ത്തവന്‍ കരഞ്ഞുതളരുമ്പോള്‍
അച്ചനുറങ്ങിയ മണ്‍കൂന ഇടിഞ്ഞെന്റെ
സ്വപ്നത്തില്‍ വീഴുന്നു

ഉണ്ണീ അറിയാതെപോട്ടെ നീ
ജന്മം തന്നവര്‍ക്കുമുന്നില്‍
അന്ധയും ചെകിടയുമായി
നടിച്ചതിന്‍ നൊമ്പരം.

അധികനേരമായ് എന്നില്‍
മുളപൊട്ടിയമ്വനംഭേദിച്ചുകൊണ്ട്
മകന്‍ ചിണുങ്ങുന്നു.
അച്ചനോട് പറയമ്മേ
മുത്തശ്ശന് തനിച്ചാണെന്ന്