Saturday, September 12, 2009




വരിക ... ഇവിടെ ഈ താഴ്വരയില്‍ പറന്നിറങ്ങുക....ഒരു നിമിഷത്തേക്ക് നിങ്ങള്‍ എന്നെ മറന്നേക്കുക ...മിഴികള്‍ പൂട്ടി കാതോര്‍ക്കുക .....നിങ്ങളുടെ നിശ്വാസത്തിന്‍ മാറ്റൊലിയില്‍ അലിഞ്ഞില്ലാതാവുക...കൊടുക്കുന്ന അതേ അളവില്‍ തിരുച്ചുതരാന്‍ ഈ താഴ്വാരത്തില്‍ നിങ്ങളുടെ മാറ്റൊലി....

17 comments:

  1. This comment has been removed by the author.

    ReplyDelete
  2. യാചക
    ........
    ക്രുത്യം പറഞ്ഞാലല്‍
    മൂരി നിവരത്തി മുഷ്ടി ചുരുട്ടി
    ഭൂമിയില്‍ ലാന്ഡു ചെയ്തന്നേ
    തുടങ്ങി യാചന.

    വിശപ്പിന്റ്റെ വിളി വന്നാല്‍-
    നിലത്തിഴഞ്ഞ് ബോറടിച്ചാല്‍-
    സൈലന്സര്‍ പൊട്ടി-
    കാറി കരയാന്‍ തുടങ്ങും ഞാന്‍

    പലപ്പോഴും അമ്മ തുറിച്ചു
    നോക്കുന്നതു കാണാം
    കണ്ണന്റ്റെ വായിലെ ഭൂഗോളം പോലെ
    വല്ല എക്സ്ട്രാഫിറ്റിങ്സും ഉണ്ടോ എന്ന്.

    പെണ്ണല്ലേ ലാളിച്ചാല്‍ വഷളാകു-
    മെന്നോര്‍ത്താവാം മൂന്നാം
    വയസ്സില്‍ മുലകുടി നിര്‍ത്തി
    കരഞ്ഞു കാര്യം നേടുന്നത്
    അതോടെ അവസാനിച്ചു.

    പാലു തരാനെന്നവ്യാജേന
    അമ്മ വായിച്ചു തീര്‍ക്കാറുള്ള-
    നീണ്ട കഥകളാണൊ എന്റെ
    മുലകുടി നിര്‍ത്തിയത്?
    എന്തായാലും അതോടെ അമ്മയും
    വല്ല്യമ്മച്ചിയുമായുള്ള പിണക്കം മാറി.

    നമുക്കില്ലാത്തത് മറ്റൊരാളില്‍ നിന്നും
    വാങ്ങിയാലതു യാചനയാവുമോ?
    ചരിത്രം അതു സാക്ഷ്യപ്പെടുത്തുന്നില്ല.
    ചത്രപതിമാര് പോലും അതിനു മടിച്ചില്ല

    പിന്നീടെപ്പൊഴോ നിയമലംഘനമായി
    മാന്യന്മാരുടെ കോടിയചിരിപോലെ-
    വഴിയരുകില്‍ ‍യാചക നിരോധിതമേഖലയായ് .
    എന്നിരുന്നാലും യാചനകള്‍ക്കൊരു
    കുറവും സംഭവിച്ചില്ല.

    പൊട്ടിയ സ്ലേറ്റിനു പകരം
    പുതിയതു കിട്ടും എന്ന പ്രതീക്ഷയില്‍
    ഉള്ളതു കൂടി പൊട്ടിച്ചതില്‍ പിന്നെ-
    മീന്‍ ഗുളിക വിഴുങ്ങി മിഴിഞ്ഞ
    എന്റ്റെ കണ്ണുകള്‍ അനുവിന്റ്റെ നേര്‍ക്കായി

    ഉച്ചക്കത്തെ ഉപ്പുമാവില്‍
    ഇരുകൈയ്യും വിരകുംമ്പോള്‍ മാത്രം
    അവളെനിക്കു ദാനം തരുന്ന സ്ലേറ്റില്‍
    "ആ" യുടെ വള്ളി ചുറ്റികെട്ടി-
    യിടാനേ നേരം കിട്ടൂ.

    അവള്‍ തന്ന എലികാഷ്ടത്തിന്റ്റത്ര
    വലിപ്പമുള്ള ചോകട്ട പെന്‍സിലും
    ഉപ്പുമാവു വാങ്ങാന്‍ തലമുറകള്‍
    കൈമാറി കിട്ടിയ വട്ടപ്പാത്രവു
    മാണെന്റ്റെ സ്ഥാവരജംഗമവസ്തുക്കള്‍.

    എനിക്കില്ലാത്തതൊക്കെ ഞാന-
    വളോടിരന്നു വെള്ളയില്‍ -
    ചുവന്ന പൂക്കളുള്ള
    കണ്ണാടിപോലുള്ള വാട്ടര്‍ബോട്ടിലിലെ
    വെള്ളമാണെനിക്കേറെ ഇഷ്ടം.

    യാചിക്കാന്‍ എനിക്കൊരു മടിയുമില്ല
    കാരണം അനു ഒരു പാവമാ...
    ഉസ്കൂളിലെ തേന്തുള്ളിമരത്തിനടിയില്‍
    പെറുക്കികൂട്ടിയ കായ്ക്കുവേണ്ടിയും
    അനുവിനെതന്നെ നോക്കും ഞാന്‍.

    പകരം സ്ലേറ്റു മായ്ക്കാന്‍
    വീടിന്റ്റെ പിന്നാമ്പുറത്തൂന്ന്
    പൊട്ടിച്ച മുളയുടെ
    കൂമ്പിലൊന്ന്വവള്‍ക്കു കൊടുക്കും-

    അഞ്ചാം ക്ലാസ്സില്‍ നിന്നും റ്റി സി വാങ്ങി
    ഇഗ്ലീഷ്മീഡിയം തിരക്കി അനു പോയതോടെ
    എന്റ്റെ യാചനകളുടെ ഉത്തരം അവസാനിച്ചു.
    മറ്റാരും അനുവിനെപോലെ പാവമായിരുന്നില്ല.


    എന്നും ഞാനൊരു യാചകയായിരുന്നു.
    നല്ല ഉടുപ്പിടാന്‍,നല്ല ഭക്ഷണത്തിന്
    പുതിയ പുസ്തകത്തിന്
    അമ്പതു പൈസായ്ക്കു കിട്ടുന്ന റിബണുപോലും.

    അമ്മാവന്റ്റെ മോളുടെ പിഞ്ഞിതുടങ്ങിയ
    യൂണിഫോമില്‍ പുതുതായി
    അമ്മ തുന്നി ചേറ്ക്കുന്ന
    ബട്ടന്സും രണ്ടിറ്റു കണ്ണുനീരും.

    പത്താം തരത്തിലെ മോഡലെ-
    ക്സാമിനിരന്നു വാങ്ങിയ പേന
    ബീന തിരിച്ചു വാങ്ങിയപ്പോള്‍
    പെന്സിലുകൊണ്ടു ബാക്കി എഴുതിതീര്‍ത്തതിനെക്കള്‍
    അതുകേട്ട് തിരിഞ്ഞു നോക്കിയ
    പത്തു സി യിലെ അരുണിന്റ്റെ നോട്ടം
    അതോറ്ക്കുമ്പോള്‍
    മേലാകെ അറയ്ക്കുന്ന എന്തോ വഴുവഴക്കുന്നു.
    അമ്മ പറഞ്ഞതാണു ശരി.
    ഉള്ളതുകൊണ്ടു ത്രപ്തിപെടുക.

    കോളേജിനു മുന്നില്‍ ബസ്റ്റോപ്പില്‍
    നീട്ടിപിടിച്ച ചളുങ്ങിയ പാത്രവുമായി
    ഒരു പിഞ്ചു ബാലിക എന്നെ ദയനീയമായി നോക്കുന്നു.
    ഞാന് അനുവിനെ നോക്കിയ അതേ നോട്ടം.
    നെഞ്ചിനുള്ളില്‍ അതേ വഴുവഴുക്കല്‍.

    എന്നാല്‍ കുറച്ചപ്പുറം മാറി
    എന്നിലെ ഉയറ്ച്ച താഴ്ച്ചകളെ
    വട്ടമിട്ടു പറക്കുന്ന സെബസ്റ്റ്യന്റ്റെ മുഖം
    കണ്ടപ്പോള്‍ അനുവിനെ ഞാന്‍ മറന്നു.

    എന്നിലേക്കു നീട്ടിയ പാത്രം
    തട്ടിമാറ്റി ആരോ കേള്ക്കനായ്
    തെല്ലുറക്കെ പറഞ്ഞുഞാന്‍
    തെണ്ടിനടക്കാതെ പോയി
    ജോലിയെടുത്തു ജീവിച്ചുകൂടെ?

    ഒരു ചിരിയുടെ മാലപടക്കത്തിനു
    തീകൊളുത്തിയെങ്കിലും ഒറ്റരൂപാ
    തുട്ടൊന്ന് ആ പാത്രത്തിലേക്കിടാന്‍
    അറിയാതെ ബാഗിലൊട്ടാകെ പരതിഞാന്‍.
    നിറയെ അടയാളം വീഴ്ത്തിയ
    ട്രാന്സ്പോര്‍ട്ട് ബസിലെ കണ്സെഷന്‍
    കാറ്ഡല്ലാതെ ഒരു തുട്ടുപോലും
    തടഞ്ഞില്ല കൈയ്യില്‍.

    തലേന്നു പെയ്ത മഴയില്‍
    റോഡില് കെട്ടികിടന്ന അഴുക്കുവെള്ളത്തില്‍
    ഞാനെറ്റെ മുഖം കണ്ടു.
    കൂട്ടുകാരികളോടൊത്ത് കളിയാക്കിചിരിക്കുന്ന
    അപകര്‍ഷതാബോധത്തിന്റ്റെ മറ്റൊരു മുഖം.

    യാചനകള്‍ തീരുന്നില്ല.
    എന്റ്റെ ഭിക്ഷാപാത്രത്തിലേയ്ക്ക്
    വീണ്ടും ദാരിദ്ര്യം നിറയുന്നു

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. കുമ്പസാരം
    ............/
    തിരശ്ശീലക്കു മുന്നില്‍
    ഞാനാടി തിമിര്‍ത്തൊരീ
    വേഷമഴിച്ചൊന്നു കുമ്പസാരിക്കണം

    ഞാനൊഴിവായി നടന്നതെന്നു നീ
    നിനച്ച പാപപങ്കിലപങ്കൊന്നു -
    നിനക്കു മുന്നില്‍ തുറന്നു കാട്ടണം

    എന്നീലവശേഷിച്ച കറയും
    നിന്റെ പാതിവ്രത്യത്തില്‍-
    മുക്കിയുണക്കണം .

    ദിക്കു പൊട്ടുമാറുച്ചത്തില്‍-
    വീണ ചിതറിയ കണ്ണീര്‍ കണങ്ങളെ
    കോര്‍ത്തിണക്കി മാലയായ്
    ചൂടിച്ചവന്‍ ഞാന്‍.

    നെഞ്ചത്തൊട്ടിയ പാല്‍ ചുണ്ട
    ടര്‍ത്തി- സിരകളില്‍ തിളക്കും
    കാമം ഒഴുക്കി കളഞ്ഞ
    വരേറെയുണ്ടെന്‍ നിഖണ്ടുവില്‍
    ,
    നികുംബിലക്കുള്ളിലെ മങ്ങിയ വെട്ടത്തില്‍
    എല്ലാ മുഖങ്ങളും ഒന്നുപോലെ
    പിന്നെയും ചിലര്‍
    ജാരവേല ചാര്‍ത്തിതന്നവര്‍.

    ഭര്‍ത്താവു വരുന്നില്ല
    വര്‍ഷത്തിലൊരിക്കല്‍ പോലും
    പാവം സതീര്‍ത്യരെങ്കിലും
    കണ്ണടക്കാന്‍ കഴിഞില്ല അവര്‍ക്കു മുന്നിലും.

    ചായയോ കാപ്പിയൊ മാറിമാറി
    ചോദിച്ചവര്‍ ശ്രദ്ധയാകര്‍ഷിച്ചതും
    വിരല്‍തുമ്പമര്‍ത്തി സല്‍ക്കരിച്ചതും
    നിനക്കു മുന്നിലെങ്കിലും നീ അറിഞ്ഞില്ല


    തനിച്ചായ രത്രികളില്‍
    കൂടെ കൂടെ വിളിച്ചെന്നില്‍
    സ്നേഹം ചൊരിഞ്ഞവള്‍ നീ
    അന്നു ഞാന്‍ തനിച്ചായിരുന്നില്ലെന്നു
    പറഞ്ഞാല്‍ സഹിക്കുമോ നീ?


    എത്ര വട്ടം ശപദം എടുത്തു ഞാന്‍
    അത്ര തന്നെ പാപം ചെയ്തുപോയ്
    അല്ലെങ്കിലും പാപമേത് പുണ്യമേത്
    പതിവ്രതക്ക് പുല്ലിംഗം ഉണ്ടോ?

    ഈരാത്രിയും എന്റെ കുമ്പസാരം
    നിന്നെ ഉണര്‍ത്താതിരിക്കട്ടെ
    ഇന്നത്തെ ഭാരം ഇറക്കിയെന്നാശ്വസത്തൊടെ
    കഴിച്ച പെഗ്ഗിന്റെ കെട്ടാറും മുന്നേ
    പോയി വരട്ടെ ഞാന്‍.

    ReplyDelete
  6. പ്രണയം ബാക്കിയാക്കിയത്
    ...///////////////.....

    ഒരേ ചില്ലയില്‍ ഒരിക്കല്‍ മാത്രം
    ചേക്കേറിയവര്‍ നമ്മള്‍.
    നീ കുറുകി ചേര്‍ന്നിരുന്ന ചില്ലയില്‍
    നനഞ്ഞ തൂവലിന്‍ കുളിരും ഇളം ചൂടും.

    നിനെറ്റെ തൂവല്‍ ഇഴഞ്ഞൊരീ
    നേര്‍ത്ത തലങ്ങളില്‍
    നിന്റെ തേന്മൊഴി വീണുചിതറി-
    യരെന്‍ കാതില്‍-
    നീ കടം കൊണ്ടെരെന്‍ ചുണ്ടിലെ
    പാടലവര്‍ണ്ണ്ത്തില്‍-
    നീ പൊഴിച്ച തൂവല്‍ കൊണ്ടു
    മുറിഞ്ഞൊരെന്‍ കരളില്‍-
    നീ അമ്രുതായൂട്ടിയ നിന്റെ-
    പ്രണയത്തിന്‍ തീയില്‍
    വെന്തുരുകിയവള്‍ ഞാന്‍.

    ചോദിച്ചില്ലൊന്നും നിന്നോടുഞാന്‍
    പണയമായ്,
    സ്വീകരിക്ക എന്നെ നിന്‍ നെഞ്ചിലെ
    കൂട്ടിനുള്ളില്‍ കുടിയിരുത്തുക

    രാവിന്റെ ഇരുണ്ട യാമങ്ങള്‍ താണ്ടി
    കൊണ്ടുപോകെന്നെ നീയൊരു
    സ്വപ്നത്തിന്‍ നെറുകയിലേക്ക്
    ഇന്ദ്രധനുസ്സും കിരീടവും
    ഇടം കയ്യിലെന്‍ കരങ്ങളും-
    പേറി യാത്രയാവുക
    നീ നിന്‍ സാമ്രാജ്യത്തിലേക്ക്.

    പുലരാനിനി നാഴികയേറെയില്ല
    എന്നിട്ടും തിരശ്ശീല വീണില്ലീയരങ്ങിനു

    ഫണം വിടര്‍ത്തിയാടുന്ന കാമനയില്‍
    കണ്ണുപൊത്തിയ നിലാവും
    ചന്ദനം പൂശാനെത്തിയ കാറ്റും
    സാക്ഷിയിയി
    വരും ജന്മവും പിരിയില്ലെന്ന
    മന്ത്രം ഉരുക്ക്ഴിച്ചവര്‍.

    നേര്‍ത്തൊരാലസ്യത്തിന്‍ പുതപ്പിനുള്ളില്‍
    കണ്ണൊന്നടച്ചു കുറുകി ച്ചേര്‍ന്നൊരുമിച്ചു
    മയങ്ങിയതാണു ഞാന്‍-

    കണ്ടില്ല പുലര്‍ച്ചെ കണിയാകണമെന്നു-
    കരുതിയിട്ടും നിന്നെ ഞാന്‍
    പ്രണയം പൂക്കുന്ന ആകാശവീദിയില്‍
    നിന്റെ ചിറകടി നാദവും കേട്ടില്ല ഞാന്‍

    ...നീ പൊഴിച്ച തൂവല്‍ പെറുക്കി യൊരു
    സ്വപ്ന ക്കൂടിനു കാവലിരിപ്പുഞാന്‍
    ഉഷ്ണ വീഥിയില്‍ വെന്തു ഉരുകുമ്പോള്‍
    തുണയ്ക്കൊരു കാറ്റുപോലുമില്ലെന്നറിഞ്ഞിട്ടും
    എങ്ങു പോയെന്നെ തനിച്ചാക്കി നീ......?????

    ReplyDelete
  7. അമ്മ
    ////////
    വഴിയരുകില്‍ ഭിക്ഷാ-
    ടകയായ ഒരമ്മ
    ഉറങ്ങുന്ന കണ്ണിലേക്കെണ്ണയിറ്റിച്ച്
    കടംകൊണ്ട താരാട്ടു മൂളി
    നിന്നെ ലോകത്തിന്റ്റെ
    നിറുകയിലേക്കുയര്‍ത്തിയ അമ്മ

    വിയര്‍പ്പാറ്റി നേടിയ ഓരോ
    വറ്റിലും നിന്റ്റെ പേരെഴുതിയവള്‍
    നീ നടക്കുമ്പോള്‍ പിമ്പേ നടന്നവളള്‍
    നീ കരയുമ്പോള്‍ കൂടെകരഞ്ഞവള്‍
    നിന്നെ നീയാക്കി മാറ്റിയവള്‍

    നെടുനായകത്വം പേറി നീ
    രാജ്യം ഭരിക്കുമ്പോള്‍
    ഭ്രാന്തിന്റ്റെ നൂല്‍പ്പാലത്തിലൂ-
    ടവള്‍ നടന്നു മറയുന്നു
    ഭിക്ഷാപാത്രവുമായി

    ReplyDelete
  8. ജീവാശാസ്ത്രം
    ##############
    ജീവശാസ്ത്രം എന്നാല്‍-
    ബയോളജി ലാബില്‍-
    ഒട്ടൊരു നാണത്തോടെ
    ടീച്ചര് വിശദീകരിക്കുന്ന-
    തിയറികളായിരുന്നെനിക്ക്.

    പതിനെട്ടു തികഞ്ഞാല്‍
    വോട്ടവകാശം എന്നപോലെ-
    പലതിനും യോഗ്യത വയസ്സാണെന്നു-
    പറയുന്നവര്‍ വിഡ്ഢികള്‍
    ആളൊഴിഞ്ഞ ക്ലാസ് മുറികള്‍
    സംസാരിക്കുമായിരുന്നെങ്കില്‍-
    ഈ ബയോളജിയിലെ കെമിസ്ട്രി
    ടീച്ചര് പഠി ക്കു മായിരുന്നു .

    എന്നാലും കണക്കിനു വിഡ്ഡിയായ ഞാന്‍
    ഇരുപത്തൊന്നാം വയസ്സില്‍
    കണക്കുകൂട്ടലെല്ലാം തെറ്റിച്ച്
    നാട്ടുകാരെകൊണ്ടു പറയിപ്പിച്ചു
    തകര്‍ന്ന പ്രണയത്തിന്റെ -
    ഓര്മ്മകള് പെറുക്കി കവിതയാക്കാന്‍
    കിണഞ്ഞു ശ്രമിച്ചെങ്കിലും
    മലയാളം ടീച്ചറിന്റെ -
    ലീവു പോലെയതു നീണ്ടുപോയി.

    പ്രേമിച്ച പെണ്ണുങ്ങളെല്ലാം
    ഒരേ ടൈപ്പായതുകൊണ്ടോ എന്തോ-
    മനോഹരന്‍ മാഷ് ടൈപ്പിംഗ് സെന്റര്‍
    കമ്പ്യുട്ടര്‍ സെന്റ്ററാക്കി മാറ്റിയത്.
    വൈദ്യുതചാലകങ്ങളില്
    പ്രണയം എന്തുകൊണ്ടോ
    എളുപ്പത്തില്‍ സഞ്ചരിക്കുന്നു
    അത് ചാറ്റിംങും എസ് എം എസും ആയി
    എന്നെ കീഴ്പെടുത്തും മുമ്പേ
    ജാതക വശാല്‍ ജോത്സ്യന്‍
    മുഹൂര്‍ത്തം കുറിച്ചു.
    എല്ലാം അറിഞ്ഞിട്ടോ ഏന്തോ
    ആദ്യ രാത്രി ശരീരശാസ്ത്രത്തിന്റെ
    ജോഗ്രഫിയെക്കാള്‍ ഇഷ്ട്ടന്‍
    എന്റെ ഹിസ്റ്ററി തപ്പി നേരം കളഞ്ഞു .

    മാസങ്ങള്‍ക്ക് ശേഷം പണ്ടു-
    ബയോളജി നോട്ടുബുക്കില്‍
    വരച്ച ഗര്ഭസ്ഥ ശിശുവിന്റ്റെ
    ചിത്രം വീണ്ടും കാണുന്നപോലെ
    സ്കാനിംഗ് റിപ്പോട്ടിലേക്കു
    നോക്കി ഞാനിരുന്നു.

    കുട്ടി ആണോ പെണ്ണോ?
    ഇനി ഡി എന്‍ എ ടെസ്റ്റു നടത്തി
    പിത്രുത്വം തെളിയിക്കണോ
    വക്കീലാപ്പീസു നിരങ്ങി
    ജീവനാംശം വാങ്ങണോ?

    എന്തായാലും പുറത്തിറങ്ങാന്‍
    പഴയ കല്യാണ സാരിയേക്കാള്‍
    ചുരിദാറാണു ഭേദം.
    ഒരുങ്ങിയിറങ്ങി നേരെ നടന്നതു
    മനോഹരന് മാഷിന്റ്റെ കംപ്യുട്ടര്‍ സെന്ററിലേക്ക്
    മാഷ് പണ്ടു പടിപ്പിച്ച പോലെ
    വിരലുകള്‍ കീ ബോര്ഡില്‍ പരതി
    www.keralamatrimornial.com
    വിശദീകരണം ഇങ്ങനെ-
    തന്റ്റെതല്ലാത്ത കാരണ ത്താല്‍
    വിവാഹബന്ധം വേര്‍പെടുത്തിയ
    സുന്ദരിയായ യുവതി വരനെ തേടുന്നു.
    ജീവശാസ്ത്രം വീണ്ടും തോറ്റു

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. mansinea cheriya nobarapadukaliloodea uranathal kazhiyuna kavithakal. iniyum iniyum ezhuthuvan enta e thozhikku kazhiyattea. nalla manasinea nalla kavithal rachikkuvan kazhiyuu. veritta chinta author prasamsa ahrhayannu ella adhrathilum

    ReplyDelete
  11. തംബുരൂ....യാചന...കോളേജ്‌ മാഗസിന്‍ ഹാങ്ങ്‌ ഓവര്‍ എല്ലാം വിട്ട്‌..ഇങ്ങനെ വേണം കവിത...കടലാസുകീറുന്നത്‌ പൊലെ മനസുകീറാന്‍ കഴിയണം കവിതക്ക്‌.....ഭാവുകങ്ങള്‍

    ReplyDelete
  12. അച്ചുട്ടി നന്ദി ....ഏതാടോ ഈ ശാരി ?

    ReplyDelete
  13. ഒരു സംശയം തോന്നി......ഈ ഫോട്ടൊ കണ്ടപ്പോൾ മുൻപ്‌ അറിയുമായിരുന്ന വേറൊരു ആളാണെന്നു തോന്നി....ആരുടെയാ ഈ ഫോട്ടൊ..?

    ReplyDelete
  14. am so sorry this my pic angane sambavichupoyi....

    ReplyDelete
  15. സോറി മച്ചു....ഈ ഫോട്ടോ കണ്ടപ്പോൾ....ഇപ്പോഴും ഉള്ളിൽ നൊംബരമായി നിൽക്കുന്ന....മരിച്ചുപോയ.....ശാരി....കിളിരൂർ....പോലെ തോന്നി...സോറി....ഈ ഫോട്ടോ കണ്ടിട്ടാണു ഞാൻ ഈ ബ്ലോഗിലേക്ക്‌ എത്തുന്നത്‌..ഇവിടെ എത്തിയപ്പോൾ സത്യത്തിൽ സ്തംബിച്ചുപൊയീ... ഇപ്പൊഴും കോളേജ്‌ മഗസിനുകളുടെയും..പ്രണയമഴകളുടെയും കെട്ടുമാറാത്ത നീലാംബരി പോലുള്ള വൃത്തികെട്ട കവിതകൾ മാത്രമല്ല ബ്ലോഗിൽ എന്നു കണ്ടപ്പോൽ എനിക്കും ഒരു വെടിക്കെട്ട്‌ നടത്തിയാലെന്താ എന്നൊരു ചിന്ത...

    .ഒരു പുതിയ ബ്ലോഗ്ഗർ ആണൂ..........നിങ്ങളുടെ ബ്ലോഗിന്റെ മാറ്റങ്ങൾ കണ്ടു...കുറച്ച്‌ ഹെൽപ്‌ ചെയ്യുമോ...?

    ReplyDelete