Friday, October 9, 2009

മുത്തശ്ശ്ന്‍



മുത്തശ്ശ്ന്‍ തനിച്ചാണ്
നനഞ്ഞ് തൂവാലമുക്കി
ചുട്ടുപൊള്ളിയ ദേഹം
ഇടക്കിടെ തുടക്കുംബോഴൊക്കെ
മകന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ഉണങ്ങിയ പൂക്കളുറങ്ങുന്ന
ശ്മശാനത്തില്‍ മുത്തശ്ശ്ന്‍
തനിച്ചാണെന്ന്.

ഉണ്ണി ചോദിക്കുന്നു…
ഉണ്ണിക്കാല്‍ രണ്ടിലും
കൊട്ടംചുക്കാദി തേച്ചുഴിയനീ
പഴയചാരുകസാലയില്‍
മുത്തശ്ശ്ന്‍ എന്നുവരുംഅമ്മേന്ന്?

മരണത്തിന്‍ കരിമ്പടം നീക്കി
മുത്തശ്ശ്നൊരിക്കലും പുറത്തുവരി-
ല്ലുണ്ണിയെന്ന് തേങ്ങിയൊ ഞാന്‍
അച്ച്ച്ന്‍ ഇടക്കെപ്പഴോ എന്നില്‍
നിന്നും പടിയിറങ്ങിയിരുന്നു.

വെറ്റില ഇടിച്ചു കുഴിഞ്ഞ
കല്ലിനെപൂമുഖ്ത്തുനിന്നെടുത്ത്
കുളത്തിലെറിഞ്ഞും,
താങ്ങുവടിമച്ചിലൊളിപ്പിച്ചും
ഞാനച്ചനെ ഈ ഇരുണ്ട്മുറിയിലെ
പാഴ്വസ്തുവാക്കി.

പതുക്കെ ചുമക്കനും മ്വനം പുതക്കനും
ഞാനച്ചനെ പഡിപ്പിച്ചു.
കണ്ണിലെക്രിഷ്ണമണിയായി
വളര്‍ത്തിയൊടുവിലെന്‍
കണ്ണിലെ കരടായി മാറിയപ്പോഴെന്റച്ചന്റെ
കണ്ണുകള്‍ കര്ക്കിടമഴയായി
പെയ്തുതോര്‍ന്നിട്ടുണ്ടാവാം

വാര്‍ധക്യം ചിലവകാത്ത
നാണയതുട്ടായി പഴയവീഞ്ഞപെട്ടിയില്‍
പൂപ്പലെടുത്തപ്പോള്‍ പ്ഴ്സിലെ
നോട്ടുകളുടെ മങ്ങല്‍ഞാനറിഞില്ല.

അച്ചന്‍ പടിയിറങ്ങിയത്
നെറുകിലേക്കൊരു സ്വപ്നം
നേര്‍ന്നുകൊണ്ടാണ്…
ഞാനും ഏട്ടനും നമ്മുടെമോനു-
മെന്ന മരീചിക നേര്‍ന്നുകൊണ്ട്.

മകന്‍ ചോദിച്ചുകോണ്ടേ ഇരിക്കുന്നു…
പലവട്ടം വിളിച്ചിട്ടും ഉണരാത്ത
മുത്തശ്ശ്നെ ഓര്‍ത്തവന്‍ കരഞ്ഞുതളരുമ്പോള്‍
അച്ചനുറങ്ങിയ മണ്‍കൂന ഇടിഞ്ഞെന്റെ
സ്വപ്നത്തില്‍ വീഴുന്നു

ഉണ്ണീ അറിയാതെപോട്ടെ നീ
ജന്മം തന്നവര്‍ക്കുമുന്നില്‍
അന്ധയും ചെകിടയുമായി
നടിച്ചതിന്‍ നൊമ്പരം.

അധികനേരമായ് എന്നില്‍
മുളപൊട്ടിയമ്വനംഭേദിച്ചുകൊണ്ട്
മകന്‍ ചിണുങ്ങുന്നു.
അച്ചനോട് പറയമ്മേ
മുത്തശ്ശന് തനിച്ചാണെന്ന്

No comments:

Post a Comment