Saturday, November 21, 2009

വന്ധ്യത














എന്റെ പുസ്തകത്താളിലെ

അവസാന മയില്‍പ്പീലിതുണ്ടും

സ്വന്തമാക്കിയവനേ



നട്ട് നനച്ച് വളമിട്ട്

പൂക്കള്‍ക്ക് കാത്തിരുന്നവനേ



എന്റെ പൂക്കാത്ത കൊമ്പുകള്‍

വെട്ടിമാറ്റി, തായ്‌വേരറുത്ത്



കായ്ക്കാത്ത കൊമ്പുകളുടെ

തണലില്‍ സംസ്കരിക്കുംമുന്നേ



എന്നിലെ നിന്നെ നീ തിരിച്ചെടുക്കൂ...

2 comments:

  1. നിന്റെ മയിൽപ്പീലി തുണ്ടിനും....നട്ടു നനച്ച്‌ വളമിട്ട്‌ കാത്തു പരിപാലിച്ച്‌ പൂക്കൾക്കായി കാത്തിരുന്നവന്റെ വേദന....നിന്റെ പൂക്കാത്ത കൊംബുകളിൽ വേദനകൾ മാത്രം തളിർത്തത്‌.....അതുവെട്ടേണ്ടിവന്നവന്റെ വേദന...ഇപ്പോൾ...സ്വന്തം പ്രാണന്റെ തായ്‌വേരറുത്ത്‌ നിന്റെ പൂക്കാത്ത കൊംബുകൾക്കൊപ്പം സംസ്കരിക്കും മുൻപേ എന്തെളുപ്പം പറഞ്ഞു നീ...തിരിച്ചെടുത്തേക്കാൻ....പറയാഞ്ഞതെന്തേ...നിന്നിലെ എന്നെ തിരിച്ചെടുത്തിട്ട്‌ എന്നിലെ എന്നെ ഞാനെന്തു ചെയ്യും?എന്തു ചെയ്യണം.......?

    ReplyDelete
  2. ശരിയാണ് .......നിന്നിലെ എന്നെ നീ കാത്തുസൂക്ഷിക്കൂ....

    ReplyDelete