Thursday, October 15, 2009

പിഴച്ചവര്‍




കൂട്ടികൊടുത്തു നീ നേടിയ

പകലിനും

കൂട്ടുപ്രതിയായ ഈ

രാവിനും

മധ്യേ കൂട്ടിരിക്കുന്നു ഞാന്‍



ചൂണ്ടുപലകയില്ലാത്ത

നാല്‍കവലകളില്‍

സായാഹ്ന സൂര്യനെ

പൂചൂടിച്ചെത്തിയ

നിങ്ങളോ ഞങ്ങള്‍ക്കു

പേരിട്ടതു?



കാമവും പ്രണയവും

ഇണചേര്‍ന്ന വഴികളില്‍

പടിയടച്ചവ്യഭിചാരിയെ

തേടിയെത്തിയതാരാണ്?



പാവാടചരടില്‍ കോര്‍ത്ത

സ്താനമാനങ്ങളിലല്‍

വിറ്റഴിയാത്ത സദാചാരത്തെ

മറന്നതരാണ്?


പിഴച്ചതോ പഴിക്കതെ-

മൂന്നാലു വയര്‍ പിഴച്ചു-

പോകുന്നതോ മുഖ്യം?

വിളിക്ക ഞങ്ങളെ പിഴകളെന്നുറക്കെ-

വിളക്കണയും നേരം വരെ....

3 comments:

  1. ഞങ്ങളോട് ക്ഷെമിക്കുക..
    വിളക്കണയും വരെ ഞങ്ങള്‍ സമൂഹത്തിന്‍റെ കാവലാളുകളാണ്.. വിളക്കണഞ്ഞാലെങ്കിലും ഞങ്ങളീ മുഖം മൂടിയൊന്നു അഴിച്ചു വെക്കട്ടെ.. ബഹളം വെക്കാതിരിക്കുക..

    ReplyDelete
  2. ആരാണ് കാവല്‍ക്കാര്‍...എന്തിനുവേണ്ടി????? പകല്‍ മുഴുവന്‍ കാവല്‍നിന്നിട്ട് രാത്രി തോട്ടം വെളുപ്പിക്കുന്നതാണോ കാവല്‍????????

    ReplyDelete