Wednesday, October 14, 2009

പ്രണയം ബാക്കിയാക്കിയത്




ഒരേ ചില്ലയില്‍ ഒരിക്കല്‍ മാത്രം

ചേക്കേറിയവര്‍ നമ്മള്‍.

നീ കുറുകി ചേര്‍ന്നിരുന്ന ചില്ലയില്‍

നനഞ്ഞ തൂവലിന്‍ കുളിരും ഇളം ചൂടും.



നിനെറ്റെ തൂവല്‍ ഇഴഞ്ഞൊരീ

നേര്‍ത്ത തലങ്ങളില്‍

നിന്റെ തേന്മൊഴി വീണുചിതറി-

യരെന്‍ കാതില്‍-

നീ കടം കൊണ്ടെരെന്‍ ചുണ്ടിലെ

പാടലവര്‍ണ്ണ്ത്തില്‍-

നീ പൊഴിച്ച തൂവല്‍ കൊണ്ടു

മുറിഞ്ഞൊരെന്‍ കരളില്‍-

നീ അമ്രുതായൂട്ടിയ നിന്റെ-

പ്രണയത്തിന്‍ തീയില്‍

വെന്തുരുകിയവള്‍ ഞാന്‍.



ചോദിച്ചില്ലൊന്നും നിന്നോടുഞാന്‍

പണയമായ്,

സ്വീകരിക്ക എന്നെ നിന്‍ നെഞ്ചിലെ

കൂട്ടിനുള്ളില്‍ കുടിയിരുത്തുക



രാവിന്റെ ഇരുണ്ട യാമങ്ങള്‍ താണ്ടി

കൊണ്ടുപോകെന്നെ നീയൊരു

സ്വപ്നത്തിന്‍ നെറുകയിലേക്ക്

ഇന്ദ്രധനുസ്സും കിരീടവും

ഇടം കയ്യിലെന്‍ കരങ്ങളും-

പേറി യാത്രയാവുക

നീ നിന്‍ സാമ്രാജ്യത്തിലേക്ക്.



പുലരാനിനി നാഴികയേറെയില്ല

എന്നിട്ടും തിരശ്ശീല വീണില്ലീയരങ്ങിനു



ഫണം വിടര്‍ത്തിയാടുന്ന കാമനയില്‍

കണ്ണുപൊത്തിയ നിലാവും

ചന്ദനം പൂശാനെത്തിയ കാറ്റും

സാക്ഷിയിയി

വരും ജന്മവും പിരിയില്ലെന്ന

മന്ത്രം ഉരുക്ക്ഴിച്ചവര്‍.



നേര്‍ത്തൊരാലസ്യത്തിന്‍ പുതപ്പിനുള്ളില്‍

കണ്ണൊന്നടച്ചു കുറുകി ച്ചേര്‍ന്നൊരുമിച്ചു

മയങ്ങിയതാണു ഞാന്‍-



കണ്ടില്ല പുലര്‍ച്ചെ കണിയാകണമെന്നു-

കരുതിയിട്ടും നിന്നെ ഞാന്‍

പ്രണയം പൂക്കുന്ന ആകാശവീദിയില്‍

നിന്റെ ചിറകടി നാദവും കേട്ടില്ല ഞാന്‍



...നീ പൊഴിച്ച തൂവല്‍ പെറുക്കി യൊരു

സ്വപ്ന ക്കൂടിനു കാവലിരിപ്പുഞാന്‍

ഉഷ്ണ വീഥിയില്‍ വെന്തു ഉരുകുമ്പോള്‍

തുണയ്ക്കൊരു കാറ്റുപോലുമില്ലെന്നറിഞ്ഞിട്ടും

എങ്ങു പോയെന്നെ തനിച്ചാക്കി നീ......?????

1 comment:

  1. പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ
    ഓര്‍മകളും

    ReplyDelete