Wednesday, October 14, 2009

കുമ്പസാരം




















തിരശ്ശീലക്കു മുന്നില്‍

ഞാനാടി തിമിര്‍ത്തൊരീ

വേഷമഴിച്ചൊന്നു കുമ്പസാരിക്കണം



ഞാനൊഴിവായി നടന്നതെന്നു നീ

നിനച്ച പാപപങ്കിലപങ്കൊന്നു -

നിനക്കു മുന്നില്‍ തുറന്നു കാട്ടണം



എന്നീലവശേഷിച്ച കറയും

നിന്റെ പാതിവ്രത്യത്തില്‍-

മുക്കിയുണക്കണം .



ദിക്കു പൊട്ടുമാറുച്ചത്തില്‍-

വീണ ചിതറിയ കണ്ണീര്‍ കണങ്ങളെ

കോര്‍ത്തിണക്കി മാലയായ്

ചൂടിച്ചവന്‍ ഞാന്‍.



നെഞ്ചത്തൊട്ടിയ പാല്‍ ചുണ്ട

ടര്‍ത്തി- സിരകളില്‍ തിളക്കും

കാമം ഒഴുക്കി കളഞ്ഞ

വരേറെയുണ്ടെന്‍ നിഖണ്ടുവില്‍

,

നികുംബിലക്കുള്ളിലെ മങ്ങിയ വെട്ടത്തില്‍

എല്ലാ മുഖങ്ങളും ഒന്നുപോലെ

പിന്നെയും ചിലര്‍

ജാരവേല ചാര്‍ത്തിതന്നവര്‍.



ഭര്‍ത്താവു വരുന്നില്ല

വര്‍ഷത്തിലൊരിക്കല്‍ പോലും

പാവം സതീര്‍ത്യരെങ്കിലും

കണ്ണടക്കാന്‍ കഴിഞില്ല അവര്‍ക്കു മുന്നിലും.



ചായയോ കാപ്പിയൊ മാറിമാറി

ചോദിച്ചവര്‍ ശ്രദ്ധയാകര്‍ഷിച്ചതും

വിരല്‍തുമ്പമര്‍ത്തി സല്‍ക്കരിച്ചതും

നിനക്കു മുന്നിലെങ്കിലും നീ അറിഞ്ഞില്ല





തനിച്ചായ രത്രികളില്‍

കൂടെ കൂടെ വിളിച്ചെന്നില്‍

സ്നേഹം ചൊരിഞ്ഞവള്‍ നീ

അന്നു ഞാന്‍ തനിച്ചായിരുന്നില്ലെന്നു

പറഞ്ഞാല്‍ സഹിക്കുമോ നീ?





എത്ര വട്ടം ശപദം എടുത്തു ഞാന്‍

അത്ര തന്നെ പാപം ചെയ്തുപോയ്

അല്ലെങ്കിലും പാപമേത് പുണ്യമേത്

പതിവ്രതക്ക് പുല്ലിംഗം ഉണ്ടോ?



ഈരാത്രിയും എന്റെ കുമ്പസാരം

നിന്നെ ഉണര്‍ത്താതിരിക്കട്ടെ

ഇന്നത്തെ ഭാരം ഇറക്കിയെന്നാശ്വസത്തൊടെ

കഴിച്ച പെഗ്ഗിന്റെ കെട്ടാറും മുന്നേ

പോയി വരട്ടെ ഞാന്‍

No comments:

Post a Comment