Wednesday, October 14, 2009

ജീവാശാസ്ത്രം




ജീവശാസ്ത്രം എന്നാല്‍-

ബയോളജി ലാബില്‍-

ഒട്ടൊരു നാണത്തോടെ

ടീച്ചര് വിശദീകരിക്കുന്ന-

തിയറികളായിരുന്നെനിക്ക്.



പതിനെട്ടു തികഞ്ഞാല്‍

വോട്ടവകാശം എന്നപോലെ-

പലതിനും യോഗ്യത വയസ്സാണെന്നു-

പറയുന്നവര്‍ വിഡ്ഢികള്‍

ആളൊഴിഞ്ഞ ക്ലാസ് മുറികള്‍

സംസാരിക്കുമായിരുന്നെങ്കില്‍-

ഈ ബയോളജിയിലെ കെമിസ്ട്രി

ടീച്ചര് പഠി ക്കു മായിരുന്നു .



എന്നാലും കണക്കിനു വിഡ്ഡിയായ ഞാന്‍

ഇരുപത്തൊന്നാം വയസ്സില്‍

കണക്കുകൂട്ടലെല്ലാം തെറ്റിച്ച്

നാട്ടുകാരെകൊണ്ടു പറയിപ്പിച്ചു

തകര്‍ന്ന പ്രണയത്തിന്റെ -

ഓര്മ്മകള് പെറുക്കി കവിതയാക്കാന്‍

കിണഞ്ഞു ശ്രമിച്ചെങ്കിലും

മലയാളം ടീച്ചറിന്റെ -

ലീവു പോലെയതു നീണ്ടുപോയി.



പ്രേമിച്ച പെണ്ണുങ്ങളെല്ലാം

ഒരേ ടൈപ്പായതുകൊണ്ടോ എന്തോ-

മനോഹരന്‍ മാഷ് ടൈപ്പിംഗ് സെന്റര്‍

കമ്പ്യുട്ടര്‍ സെന്റ്ററാക്കി മാറ്റിയത്.

വൈദ്യുതചാലകങ്ങളില്

പ്രണയം എന്തുകൊണ്ടോ

എളുപ്പത്തില്‍ സഞ്ചരിക്കുന്നു

അത് ചാറ്റിംങും എസ് എം എസും ആയി

എന്നെ കീഴ്പെടുത്തും മുമ്പേ

ജാതക വശാല്‍ ജോത്സ്യന്‍

മുഹൂര്‍ത്തം കുറിച്ചു.

എല്ലാം അറിഞ്ഞിട്ടോ ഏന്തോ

ആദ്യ രാത്രി ശരീരശാസ്ത്രത്തിന്റെ

ജോഗ്രഫിയെക്കാള്‍ ഇഷ്ട്ടന്‍

എന്റെ ഹിസ്റ്ററി തപ്പി നേരം കളഞ്ഞു .



മാസങ്ങള്‍ക്ക് ശേഷം പണ്ടു-

ബയോളജി നോട്ടുബുക്കില്‍

വരച്ച ഗര്ഭസ്ഥ ശിശുവിന്റ്റെ

ചിത്രം വീണ്ടും കാണുന്നപോലെ

സ്കാനിംഗ് റിപ്പോട്ടിലേക്കു

നോക്കി ഞാനിരുന്നു.



കുട്ടി ആണോ പെണ്ണോ?

ഇനി ഡി എന്‍ എ ടെസ്റ്റു നടത്തി

പിത്രുത്വം തെളിയിക്കണോ

വക്കീലാപ്പീസു നിരങ്ങി

ജീവനാംശം വാങ്ങണോ?



എന്തായാലും പുറത്തിറങ്ങാന്‍

പഴയ കല്യാണ സാരിയേക്കാള്‍

ചുരിദാറാണു ഭേദം.

ഒരുങ്ങിയിറങ്ങി നേരെ നടന്നതു

മനോഹരന് മാഷിന്റ്റെ കംപ്യുട്ടര്‍ സെന്ററിലേക്ക്

മാഷ് പണ്ടു പടിപ്പിച്ച പോലെ

വിരലുകള്‍ കീ ബോര്ഡില്‍ പരതി

www.keralamatrimornial.com

വിശദീകരണം ഇങ്ങനെ-

തന്റ്റെതല്ലാത്ത കാരണ ത്താല്‍

വിവാഹബന്ധം വേര്‍പെടുത്തിയ

സുന്ദരിയായ യുവതി വരനെ തേടുന്നു.

ജീവശാസ്ത്രം വീണ്ടും തോറ്റു

No comments:

Post a Comment